India

ഉ​ദ്ധ​വ് താ​ക്ക​റെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​കും; ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേന പാസാക്കി.

ഡി​സം​ബ​ര്‍ ഒ​ന്നി​നു മും​ബൈ ശി​വാ​ജി പാ​ര്‍​ക്കി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നു എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​ര്‍ അ​റി​യി​ച്ചു. എന്‍.സി.പി നേതാവ് ജയന്ത് പാട്ടീലും കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ടും ഉപമുഖ്യമന്ത്രിമാരാകും.

എ​ന്‍​സി​പി നേ​താ​വ് ജ​യ​ന്ത് പാ​ട്ടീ​ലാ​ണ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌ ഉദ്ധവ് താക്കറെ അല്‍പ്പ സമയത്തിനകം ഗവര്‍ണറെ കാണും. 

മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റും ചൊ​വ്വാ​ഴ്ച രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ഉ​ദ്ധ​വി​നു മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ വ​ഴി​തു​റ​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് നാ​ലാം ദി​വ​സ​മാ​ണു മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ രാ​ജി​വ​ച്ച​ത്.

Related Posts