Ernakulam Kerala Raji Shibu

മണീടിൽ പാറമട ഇടിഞ്ഞ് 2 മരണം; അനധികൃതമായി പ്രവർത്തിക്കുന്ന പാറമടയെന്ന്‌ ആക്ഷേപം

കൊച്ചി:  മണീടിൽ പാറമട ഇടിഞ്ഞ് വീണ് രണ്ടുപേർ മരണപെട്ടു. തൊഴിലാളികളായ ചീരക്കാട്ട്പാറ സ്വദേശി ശശി (45), ബംഗാൾ സ്വദേശി ദീപക് മൈറ (28) എന്നിവരാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള മാർഗ്ഗമദ്ധ്യേയാണ് ശശി മരണപ്പെട്ടത്. കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയ ദീപകിനെ 4 മണിക്കൂറുകൾക്ക് ശേഷം പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മണീട്  കരിങ്കൽ ക്വാറിയിൽ ഉച്ചക്ക് ഏകദേശം 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.പാറമടയിൽ പണി ചെയ്ത് വരികേ 2 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാൾ മരണപ്പെട്ടു.മണീട് മേമുഖം കാട്ടംപിള്ളിൽ 50 വയസ്സുള്ള ശശിയാണ് മരണപ്പെട്ടത്.

 രണ്ടാമത്തെ ആളായ ഒറീസ്സ സ്വദേശി 28 വയസ്സുള്ള ദീപക് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.ഈ കരിങ്കൽ ക്വാറിയെക്കുറിച്ച് നേരത്തേയും ജനങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏതാനും വർഷങ്ങൾ മുമ്പ് ഇവിടെ ഒരു സ്ത്രീ അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് വൻ പ്രതിഷേധം നിലനിന്നിരുന്നു. പാറമടക്ക് സമീപം വില്ലേജ് ഓഫീസ്, മൃഗാശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും ഉൾപ്പടെ ധാരാളം വീടുകളും സ്ഥിതി ചെയ്യുന്നു.പാറപ്പൊട്ടിക്കുന്നത് മൂലം കെട്ടിടങ്ങളുടെ നിലനിൽപ്പിന് ഭീക്ഷണിയായിരിക്കുന്നുവെന്നും, വാട്ടർ അതോററ്റിയുടെ പൈപ്പുകൾ നിരന്തരമായി പൊട്ടുകയാണെന്നും നാട്ടുകാർ പറയുന്നു.

നാട്ടുകാരുടേയും ,ഫയർഫോഴ്‌സിൻ്റയും ,പോലീസിൻ്റെയും ശ്രമഫലമായാണ് ഇരുവരെയും പുറത്തിറക്കാൻ സാധിച്ചത്. പിറവം MLA അനൂപ് ജേക്കബിൻ്റെയും RDO യുടേയും സാന്നിധ്യത്തിൽ പാറമട സീൽ ചെയ്തു.

Related Posts