Crime India

‘നിര്‍ഭയ കേസ് പ്രതികളെ ഞാന്‍ തൂക്കിലേറ്റാം’: ചോരകൊണ്ട് കത്തെഴുതി രാജ്യാന്തര ഷൂട്ടിംഗ് താരം വര്‍ധിക

ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം വര്‍ധിക സിംഗ്. ഇത് സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വര്‍ധിക കത്തയച്ചു. ചോര കൊണ്ടാണ് വര്‍ധിക കത്തെഴുതിയത്.

സ്ത്രീകളായ അഭിനേതാക്കള്‍, എംപിമാര്‍ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും വര്‍ധിക അഭ്യര്‍ത്ഥിച്ചു. ഈ സമൂഹത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വര്‍ധിക സിംഗ് പറഞ്ഞു.

കേസിലെ പ്രതികളെ ഡിസംബര്‍ 16ന് മുമ്ബ് തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവരുന്നത്.

2012 ഡിസംബര്‍ 16ന് രാത്രിയാണ് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച്‌ നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാള്‍ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അപ്പീലിനെതിരെ നിര്‍ഭയയും അമ്മയും സുപ്രീം കോടതിയെ സമീപിച്ചു. ഡിസംബര്‍ 17ന് ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ പരിഗണിക്കും.

Related Posts