Kerala Local News Special Investigative Stories

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന : മൂന്നംഗ സംഘം പിടിയില്‍

ഉഴവൂര്‍: സ്കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയില്‍. ഉഴവൂര്‍ കുളക്കാട്ട് വീട്ടില്‍ റോക്സന്‍, സഹോദരന്‍ ജോക്സന്‍, പൂവത്തിങ്കല്‍ നിലച്ചിറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.

ഇവര്‍ ഉഴവൂര്‍, വെളിയന്നൂര്‍, കൊടുവേലി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി മേഖലകളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു വ്യാപാരം നടത്തിയിരുന്നത്. ഇതേ മേഖലയില്‍ കഴിഞ്ഞ ദിവസവും രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളുടെ വീടുകളിലും പോലീസ് തിരച്ചില്‍ നടത്തി. എസ് ഐ മാരായ ദീപു, തങ്കച്ചന്‍ ഡി പി, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Posts