Entertainment Science & Tech

ഉപഭോക്​താകള്‍ക്ക്​ സൗജന്യ ബ്രോഡ്​ബാന്‍ഡ്​ സേവനം നല്‍കാനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്​.എന്‍.എല്‍

ന്യൂഡൽഹി  : ഉപഭോക്​താകള്‍ക്ക്​ സൗജന്യ ബ്രോഡ്​ബാന്‍ഡ്​ സേവനം നല്‍കാനൊരുങ്ങി പൊതുമേഖല ടെലികോം കമ്ബനിയായ ബി.എസ്​.എന്‍.എല്‍. നിലവിലെ ലാന്‍ഡ്​ലൈന്‍ ഉപയോക്​താക്കള്‍ക്ക്​ ഇന്‍സ്​റ്റലേഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കി ബ്രോഡ്​ബാന്‍ഡ്​ സേവനങ്ങള്‍ നല്‍കുമെന്നാണ്​ ബി.എസ്​.എന്‍.എല്‍ അറിയിച്ചിരിക്കുന്നത്​. ഇതിനൊപ്പം പ്രതിദിനം സൗജന്യമായി 10 എം.ബി.പി.എസ്​ വേഗതയില്‍ 5 ജി.ബി ഡാറ്റ നല്‍കുന്ന പ്ലാനും ബി.എസ്​.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്​. പ്രതിവര്‍ഷം പ്ലാനുകള്‍ക്ക്​ 25 ശതമാനം ഡിസ്​കൗണ്ടും ബി.എസ്​.എന്‍.എല്‍ പ്രഖ്യാപിച്ചിരുന്നു. ബി.എസ്​.എന്‍.എല്‍ ബ്രോഡ്​ബാന്‍ഡ്​ ഉപയോക്​താക്കള്‍ക്ക്​ ആമസോണ്‍ പ്രൈം ​മെമ്ബര്‍ഷിപ്പ്​ സൗജന്യമായി നല്‍കുന്ന ഓഫറും അവതരിപ്പിച്ചിട്ടുണ്ട്​.

മാര്‍ച്ച്‌​ 31 വരെ ബി.എസ്​.എന്‍.എല്ലി​​െന്‍റ പുതിയ പ്ലാന്‍ ലഭ്യമാകും. നിലവിലെ ബ്രോഡ്​ബാന്‍ഡ്​ ഉപഭോക്​താകള്‍ക്ക്​ ഇന്ത്യയില്‍ കോളുകള്‍ സൗജന്യമായി നല്‍കുമെന്നും ബി.എസ്​.എന്‍.എല്‍ വ്യക്​തമാക്കിയിരുന്നു.

Related Posts