Others Politics Science & Tech

ഇയര്‍ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുന്നു

ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നത് ഇന്ന് പ്രായഭേദമന്യേ സ്ഥിരം പരിപാടിയാണ്. ചുരുക്കം പറഞ്ഞാല്‍ ഇത് ഉപയോഗിക്കാത്തവരായി ഇന്നത്തെ കാലത്ത് ആരുമുണ്ടാകില്ല. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇപ്പോള്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് തന്നെയാണ് പാട്ടു കേള്‍ക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും എല്ലാം. 

എന്നാല്‍ ഇത്തരത്തില്‍ സ്ഥിരമായുള്ള ഇയര്‍ഫോണ്‍ ഉപയോഗം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. നമ്മളെ ഒരു നിത്യ രോഗിയാക്കി മാറ്റാനും ഇതിന് കഴിയും. ഇത് അമിതമായി ഉപയോഗിക്കുന്നതിലൂടെ റേഡിയേഷന്‍ അടിച്ച് നമ്മുടെ ചെവിയിലും ശരീരത്തിലും നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടിലൂടെ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല, ഉയര്‍ന്ന ശബ്ദത്തിലാണ് പാട്ടു ലേള്‍ക്കുന്നതെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളിലേക്ക് ഇത് നീങ്ങും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം അമിത ശബ്ദം ശരീരത്തില്‍ അസിഡിറ്റി വര്‍ധിപ്പിക്കുന്നതായും പ്രമേഹ രോഗികളില്‍ കൂടിയ ശബ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പഠനത്തിലെ ഗുരുതര കണ്ടെത്തല്‍.

മാത്രമല്ല, പത്തു മിനിറ്റില്‍ കൂടുതല്‍ നേരം തുടര്‍ച്ചയായി ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലാ എന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, പത്ത് മിനിറ്റ് നേരം ഇയര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിന്നീട് 5 മിനിറ്റോളം ചെവിക്ക് മിശ്രമം നല്‍കണമെന്നും പറയുന്നുണ്ട്. ഇയര്‍ ഫോണിന്റെ തുടര്‍ച്ചയായ ഉപയോഗം ക്രമേണ കേള്‍വി ശക്തിയെ കുറക്കുന്നതായാണ് കണ്ടെത്തല്‍. അതോടൊപ്പം അമിതമായ ചെവിവേദനയും തലവേദനയ്ക്കും ഇത് കാരണമാകുന്നു.

Related Posts