Kerala

വെ​ള്ള​ച്ചാ​ട്ടം കാണാന്‍ എത്തിയ യുവതി വെ​ള്ള​ക്കെ​ട്ടി​ല്‍ തെന്നി വീണ് മരിച്ചു

കൊല്ലം: അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെ​ള്ള​ച്ചാ​ട്ടം കാണാന്‍ എത്തിയ യുവതി വെ​ള്ള​ക്കെ​ട്ടി​ല്‍ തെന്നി വീണ് മരിച്ചു. സദാനന്ദപുരം രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. ശനിയാഴ്ച വൈ​കു​ന്നേ​രം 3.30 ഓടെയാണ് സംഭവം. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാന്‍ ഇറങ്ങുന്നതിനിടെ പാറകെട്ടില്‍ വീണാണ് ഇയാൾക്ക് പരിക്കേറ്റത്. 

Related Posts