Crime Kerala

കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന അവസാനപ്രതിയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അറസ്റ്റില്‍

കോട്ടയം: കോട്ടയം കിടങ്ങൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ബെന്നി അറസ്റ്റില്‍. ഇതോടെ കേസിലെ അഞ്ചുപ്രതികളും അറസ്റ്റിലായി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂര്‍ സ്വദേശികളായ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവര പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

രണ്ട് വര്‍ഷമായി പ്രതികളായ അഞ്ചുപേരും കുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അസ്വാഭാവികപെരുമാറ്റം മനസിലാക്കിയ ബന്ധു കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോളാണ് പീഡനവിവരം കുട്ടി പറഞ്ഞത്. കുട്ടിയെ ചികില്സിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്റ്ററിനോടും കൗണ്സിലിങ്ങിൽ കുട്ടി താൻ നേരിട്ട അതിക്രമം തുറന്നു പറഞ്ഞതോടെ ആണ് പോലീസില് കേസ് റിപ്പോർട്ട് ചെയ്തത്.  തുടര്‍ന്ന് ജില്ല പൊലീസ് മേധവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തിന് ചുമത്തുന്ന വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

Related Posts