News Politics

ജാർഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് സഖ്യം

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. 42 സീറ്റുകളിലാണ് കോൺഗ്രസ് സഖ്യത്തിന്റെ മുന്നേറ്റം. ഭരണകക്ഷിയായ ബിജെപി 29 സീറ്റിൽ ഒതുങ്ങിയ കാഴ്‌ചയാണ്‌ ജാർഖണ്ഡിൽ കാണുന്നത്.

അതേസമയം, ജിഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 81 സീറ്റില്‍ 44 ലും ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ്. ജംവിഎമ്മിനും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും തിരിച്ചടി. ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.

Related Posts