Kerala Politics Trivandrum

ജയില്‍ വിഭവങ്ങള്‍ ഇനി സ്വിഗ്ഗി, സൊമാറ്റോ വഴിയും ലഭ്യമാകും

തിരുവനന്തപുരം: ജയില്‍ വിഭവങ്ങള്‍ ഓൺലൈനായി ലഭിക്കാൻ ഇനി ഊബര്‍ ഈറ്റ്‌സിനെ മാത്രം ആശ്രയിക്കേണ്ടതില്ല. സ്വിഗ്ഗി, സൊമാറ്റോ എന്നീ ഓണ്‍ലൈന്‍ ഫുഡ് ഏജന്‍സികള്‍ വഴിയും ഇനി ജയില്‍ വിഭവങ്ങള്‍ ലഭ്യമാകും. കഫറ്റേരിയയില്‍ നിന്നും 66 രൂപ മുതല്‍ 193 രൂപ വരെയുള്ള 18 കോംബോ പായ്ക്കറ്റുകളാണ് വില്‍പന നടത്തുന്നത്. ഇതിനായി 27 തടവുകാരെ വിനിയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഊബര്‍ ഈറ്റ്‌സ് വഴിയുള്ള വില്‍പന ആരംഭിക്കുന്നത്. സെപ്റ്റംബര്‍ മാസത്തില്‍ മാത്രം 5.50 ലക്ഷം രൂപയാണ് കഫറ്റേരിയയ്ക്ക് ലാഭമുണ്ടായത്. ഇതോടെയാണ് സ്വിഗ്ഗി, സൊമാറ്റോ ഓൺലൈനുകൾ തങ്ങളുടെ ഉപഭോതാക്കൾക്കും ജയിൽ വിഭവം എത്തിക്കാൻ ഒരുങ്ങുന്നത്. 

ഓണ്‍ലൈന്‍ വില്‍പനയുടെ ഉദ്ഘാടനം ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. ദക്ഷിണ മേഖല ജയില്‍ ഡിഐജി എസ്.സന്തോഷ്, പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ബി.സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts