Kerala

ഇരുചക്ര വാഹനത്തില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധം

കൊച്ചി : ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി. അടുത്തമാസം ഒന്നു മുതല്‍ നിയമം നടപ്പാക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല.

നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമം അതേപടി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. അതേസമയം, നിയമം നടപ്പിലാക്കാന്‍ ഡിസംബര്‍ ഒന്ന് വരെ സമയം നല്‍കണമെന്നും സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

നിയമം സംസ്ഥാനത്ത് കർശനമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കുന്നതിനെതിരെ നൽകിയ അപ്പീൽ സർക്കാർ പിൻവലിച്ചു.

Related Posts