Politics Science & Tech

പ്രായം കൂടും തോറും പലരും മരണത്തെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത് ; മരണത്തിനു മുന്‍പുള്ള ലക്ഷണങ്ങള്‍ എന്തെല്ലാമാണ്

വാര്‍ധക്യത്തില്‍ മരണം ആസന്നമായാല്‍ ഉടലെടുക്കുന്ന ലക്ഷണങ്ങള്‍ എല്ലാവരിലും ഒരുപോലെ അല്ല. ഭൂരിപക്ഷം ആളുകളിലും ക്ഷീണത്തിന്‍റെ തീവ്രത വര്‍ദ്ധിക്കും. വിശപ്പ്, ദാഹം എന്നിവ കുറഞ്ഞു വരും. ചിലരില്‍ ഭക്ഷണം ഇറക്കാന്‍‍ പ്രയാസം അനുഭവപ്പെടും. പേശികളുടെ ക്ഷീണം മൂലം എപ്പോഴും കിടക്കാന്‍ ഉള്ള താല്‍പര്യം കൂടും.

ചുറ്റും ഉള്ളവരും ആയുള്ള ഇടപെടലുകള്‍ കുറയും. ഉറക്ക സമയം വര്‍ദ്ധിക്കും. ചിലരില്‍ പേശികള്‍ ഞെട്ടി തെറിക്കും. വിഭ്രാന്തി അനുഭവപ്പെടും. ചിലര്‍ പലതരം കാഴ്ചകള്‍ കാണുന്നതായി പ്രകടിപ്പിക്കും. സ്ഥല കാല ബോധം നഷ്ടപ്പെടും. മലമൂത്രാദികളുടെ അളവ് കുറയും. ചിലരില്‍ മുഖം തുടിക്കും. ചുണ്ട്, ഗുഹ്യ ഭാഗ ചര്‍മ്മം എന്നിവ കറുക്കും. ചര്‍മ്മത്തില്‍ നീലപ്പ് പ്രത്യക്ഷപ്പെടും.

കാലില്‍ നീര്കെട്ട് കാണപ്പെടും. കൈകാലുകള്‍ തണുക്കും. രക്ത സമ്മര്‍ദ്ദം കുറയും. പള്‍സ്‌ ബലം കുറയും. ബോധം ഇടയ്ക്കിടെ നഷ്ടപ്പെടും. ബോധ ക്ഷയം ചിലരില്‍ 3 ദിവസത്തില്‍ അധികം നേരം ദീര്‍ഘിക്കുകയും ചെയ്യും.

മരണ സമയം അടുത്താല്‍ ശ്വാസം ക്രമ രഹിതമോ വേഗത്തിലോ ആകും. നിശ്വാസ സമയം ദീര്‍ഘിക്കും. ചിലര്‍ വായിലൂടെ മിനുട്ടില്‍ 30 തവണ എന്ന തോതില്‍ നിശ്വാസം വിടും. തുടര്‍ന്ന് 15 സെക്കന്‍ഡ് നേരം വരെ ശ്വസിക്കാതെ നിലകൊണ്ട് വീണ്ടും ദീര്‍ഘമായി നിശ്വസിക്കും.

കഫം കെട്ടി കിടക്കുന്ന ഘട്ടത്തില്‍ ആണെങ്കില്‍ ശ്വസനം ഉച്ചത്തിലാകും.

വാര്‍ധക്യത്തില്‍ തീവ്ര രോഗ ലക്ഷണങ്ങളോ അന്ത്യ ലക്ഷണങ്ങളോ കണ്ടാല്‍ വിപരീത ചികിത്സ ചെയ്യണം. മരണ ഘട്ട ലക്ഷണങ്ങളെ തിരിച്ചറിഞ്ഞാല്‍ സാധാരണ ആളുകള്‍ ചികിത്സിക്കാന്‍ മുതിരരുത്.

സമൂഹം പൊതുവായി സംഘടിപ്പിച്ച് ഒരുക്കി വെച്ച രീതികള്‍ ഏതാണോ അത് സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കണം. അങ്ങിനെ ഒരുക്കി വെക്കാത്ത ഒരു രാജ്യത്ത് മാത്രമാണ് ബന്ധുക്കള്‍ ശുശ്രൂഷിക്കേണ്ടത്. ഇത്തരം ഘട്ടത്തില്‍ സമാന്തര ശുശ്രൂഷ അന്വേഷിച്ചു മറ്റ് ചികിത്സകരെ പ്രയാസപ്പെടുത്തുകയും അരുത്.

ഭക്ഷണം ഇറക്കാന്‍ പ്രയാസം പ്രകടിപ്പിച്ചാല്‍ അത് കഴിപ്പിക്കാനായി ബലം പ്രയോഗിക്കരുത്. ജലം കുടിക്കാന്‍ പ്രേരിപ്പിക്കണം. കുടിക്കാന്‍ തണുപ്പിച്ച ഫ്രൂട്ട് ജൂസ് നല്‍കാം.

മരണം ആസന്നമായി ക്ഷീണിച്ചു കിടക്കുന്ന ആളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടരുത്. ശബ്ദം താഴ്ത്തിയും ശാന്തമായും ഇഷ്ടത്തോടും കൂടി പെരുമാറണം.അടുത്ത പരിചയക്കാര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ പോലും ആളെ തിരിച്ചറിയാന്‍ ഉതകും വിധം അഭിസംബോധന ചെയ്യണം. ശബ്ദം താഴ്ത്തി, സ്നേഹപൂര്‍വവും സംസാരിക്കണം.

കൈ മൃദുവായി പിടിച്ചു നല്ല വാക്ക് പറയണം. അവര്‍ ചെയ്ത ഉപകാരം ഓര്‍മ്മിപ്പിച്ചു നന്ദി പറയണം.

ഉറങ്ങുന്ന ഘട്ടത്തില്‍ ബന്ധുക്കള്‍ ഉറക്കെ വര്‍ത്തമാനം പറഞ്ഞു ശല്യം ചെയ്യരുത്. കുലുക്കി വിളിക്കരുത്.

ചില വ്യക്തികള്‍ക്ക്  ഉറക്കത്തില്‍ ആയാലും ബോധ ക്ഷയത്തില്‍ ആയാലും ചെവി കേള്‍ക്കാന്‍ കഴിയും. ആള്‍ക്ക് വിഷമം തോന്നുന്ന വിഷയങ്ങള്‍ ഒന്നും കൂടെ ഉള്ളവര്‍ പറയരുത്.

ചിലര്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കാണുന്നതായോ കേള്‍ക്കുന്നതായോ അനുസരിച്ച് കൈകള്‍ പ്രവര്‍ത്തിപ്പിക്കും. സംസാരിക്കും. ആളെ അതില്‍ നിന്ന് തടസ്സപ്പെടുത്തരുത്. തിരുത്തരുത്.കളിയാക്കരുത് അഭിപ്രായ പ്രകടനം നടത്തുകയും അരുത്. കൂട്ടം കൂടി മുറിയില്‍ തങ്ങരുത്

ആള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഘട്ടത്തില്‍ നനവുള്ള ചെറിയ ടവല്‍ നെറ്റിയില്‍ വെച്ച് കൊടുക്കാം. നെറ്റി ഭാഗമോ കൈ ഭാഗമോ മൃദുവായി തടവാം.

കൈ കാലുകള്‍ തണുത്തു കണ്ടാല്‍ പുതക്കണം. ശബ്ദം കുറഞ്ഞ നിലയില്‍ ഗാനം കേള്‍പ്പിക്കാം.

ഇമ്പമുള്ള രീതിയില്‍, ഇഷ്ടമുള്ള പുസ്തക ഭാഗം വായിച്ച് കേള്‍പ്പിക്കാം. വെറുതെ വായിച്ച് ശല്യം ചെയ്യരുത്. ഇഷ്ടം അറിഞ്ഞു പെരുമാറണം.

ശ്വസിക്കാന്‍ പ്രയാസം ഉള്ള ഘട്ടത്തില്‍ ഇരിക്കാന്‍ അനുവദിക്കുകയോ ഉയരമുള്ള തലയിണ വെച്ച് കൊടുക്കുകയോ ചെയ്യണം. കയ്യില്‍‍ സ്നേഹപൂര്‍വ്വം പിടിക്കാം. വായിലൂടെ ശ്വസിക്കുന്ന ഘട്ടത്തില്‍ മൃദുവായ തുണി ജലത്തില്‍ മുക്കി ചുണ്ട് നനച്ച് കൊടുക്കാം.

വായയില്‍ ഉമിനീര്‍, കഫം എന്നിവ നിറഞ്ഞു തടസപ്പെട്ടിട്ടുണ്ടെങ്കില്‍ ആളെ ചെരിച്ചു കിടത്തി നനഞ്ഞ തുണി കൊണ്ട് വായ തുടക്കണം.

ദീര്‍ഘ നേരമായി ബോധ ക്ഷയം ഉള്ള ആള്‍ ആണെങ്കില്‍ മലര്‍ത്തി കിടത്തുകയോ വലതു വശം ചരിച്ച് കിടത്തുകയോ ചെയ്യുന്ന ആണ് ഉചിതം. കിടപ്പ് വിരി നനഞ്ഞിട്ടുണ്ടെങ്കില്‍ അവ മാറ്റണം.

മരണ ഘട്ടം പൊതുവെ ശീതം ആണ്. വെള്ളത്തില്‍ മുങ്ങി പോയവര്‍ ഐസില്‍ പെട്ട് പോയവര്‍ ,അവരില്‍ പെട്ടെന്ന് ഉഷ്ണം പ്രയോഗിക്കരുത്.

മരണ വേദന കുറയ്ക്കാനായി പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ Aconitum  3X അല്ലെങ്കില്‍ ജീരകം പൊടിച്ചത് ചൂട് ജലത്തിലോ, ആല്‍ക്കഹോളിലോ കലര്‍ത്തി തുടരെ തുടരെ കുറേശ്ശെ നല്‍കണം. നെഞ്ചു വേദനയെങ്കില്‍ ഇഞ്ചി വിനാഗിരിയില്‍ അരച്ച് നെഞ്ചില്‍ തേക്കാം. കാലിനടിയില്‍ കടുക് അരച്ചിടാം.

ചൂട് ജലമോ ഉറവ ജലമോ കുടിക്കാനായി നല്‍കണം. മിടിപ്പ് കുറഞ്ഞുള്ള ഘട്ടത്തില്‍ എരിവ് ദ്രവ്യങ്ങള്‍, ചൂട് ഉള്ള ദ്രവ്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം.

മിടിപ്പ് കൂടുതല്‍ എങ്കില്‍ കിണര്‍ ജലം, ശീത ജലം നല്‍കാം. വൈദ്യുതി ആഘാതം, വെള്ളത്തില്‍ മുങ്ങിയുള്ള ബോധക്ഷയം എന്നീ സന്ദര്‍ഭങ്ങളില്‍ 1 മണിക്കൂര്‍ നേരം വരെ ഹൃദയ പുനരുജ്ജീവന ശുശ്രൂഷകള്‍ ചെയ്തു നോക്കണം.

ബോധം നഷ്ടപ്പെട്ട മറ്റു ഘട്ടങ്ങളില്‍ ശുശ്രൂഷകന്‍‍ കുരുമുളക് വായിലിട്ട് ചവച്ചു ആളുടെ  ചെവിയില്‍ 150 തവണ വരെ ഊതി നോക്കണം.

പ്രായം ഏറെ എത്തിയ ആളും സഹജ പ്രകൃതി ഉഷ്ണവും എങ്കില്‍ കര്‍പ്പൂരം കത്തിച്ച പുക ഏല്‍പ്പിച്ചാല്‍ ഒരു തരം സംതൃപ്തി അനുഭവപെട്ട് കിട്ടിയേക്കും. പൂരം എന്നാല്‍ സംതൃപ്തി എന്നാണ് അര്‍ഥം.

ബോധ ക്ഷയം ഉള്ള ആളില്‍‍, മറ്റു പ്രതികരണം ഒന്നും പ്രകടമാകുന്നില്ല എങ്കില്‍ വിനാഗിരിയില്‍ കുരുമുളക് ചാലിച്ചു ആളുടെ വായില്‍ പുരട്ടി നോക്കാവുന്നതാണ്.

മരണ ലക്ഷണങ്ങള്‍

നെഞ്ചു ചലനം, ഹൃദയ മിടിപ്പ്, പള്‍സ് എന്നിവ നിലക്കും. ചുണ്ട് നീല നിറം ആകും. ഹൃദയം നിലച്ചു 6 മിനുട്ട് കഴിഞ്ഞാല്‍ മസ്തിഷ്ക പ്രവര്‍ത്തനവും നിലച്ചു തുടങ്ങും. ചിലര്‍ക്ക് ഈ ഘട്ടത്തില്‍ കണ്ണില്‍ ചില പ്രകാശം പരക്കുന്നതായി അനുഭവപ്പെടും.  അറിയാതെയുള്ള മല മൂത്ര വിസര്‍ജനം നടക്കാം.

കണ്‍ പോള പകുതി തുറന്ന രീതിയില്‍ ആകും. കൃഷ്ണ മണി വികസിച്ചു നിശ്ചലമാകും. വായ പകുതി തുറന്ന നിലയില്‍ നിലകൊള്ളും.

ഹൃദയം നിലച്ചാല്‍ ആദ്യം നശിക്കുന്ന അവയവം മസ്തിഷ്കം ആണ്. തുടര്‍ന്ന്കുടലിലെ ബാക്റ്റീരിയകള്‍ സജീവമായി ദേഹത്തെ തിന്നു നശിപ്പിച്ചു തുടങ്ങും. തണുത്ത അന്തരീക്ഷത്തില്‍ ആണെങ്കില്‍ മസ്തിഷ്ക നാശം നടക്കുന്നത് സാവധാനത്തില്‍ ആയിരിക്കും.

മരിച്ചു കഴിഞ്ഞാല്‍ നിവര്‍ത്തി കിടത്തണം. കൈ, കാലുകള്‍ ശരീരത്തോടെ ചേര്‍ത്തു വെക്കണം. വൃത്തിയുള്ള വസ്ത്രം കൊണ്ട് ദേഹത്തെ പുതക്കണം. മരിച്ച് കഴിഞ്ഞ ശേഷവും ആളെ ചലനം കൊണ്ടോ ശബ്ദം കൊണ്ടോ ഒട്ടും തന്നെ ശല്യം ചെയ്യരുത്. ശരീരത്തിന്‍റെ ചൂട് കുറയുന്നത് വരെ ആരും തന്നെ ആളെ സ്പര്‍ശിക്കരുത്.

ചില സമൂഹങ്ങളില്‍ മരണം നടന്നു 3 മണിക്കൂര്‍ കഴിഞ്ഞ ശേഷം കുടുംബത്തിലെ മുതിര്‍ന്ന അംഗം മരിച്ച ആളുടെ തലയുടെ ഉച്ചിയില്‍ മൃദുവായി സ്പര്‍ശിക്കും.അതിന് ശേഷം മാത്രം ആണ് ദേഹം തുടക്കുകയോ കുളിപ്പിക്കുകയോ ചെയ്യുന്നത്.

24 മണിക്കൂറിനുള്ളില്‍ മറവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍‍ നിര്‍ദ്ദേശിക്കണം.

നാട്ടിലെ മറ്റു മരണ വര്‍ത്തമാനം പറഞ്ഞാല്‍ അടുത്ത ബന്ധുക്കളുടെ സങ്കടം കുറയും.

ഡോക്ടര്‍ മരണ വീട്ടില്‍ അധിക നേരം തങ്ങരുത്. ആകസ്മികമായി ശുശ്രൂഷിക്കേണ്ട അനിവാര്യത ഉണ്ടായാല്‍ അത് നിര്‍വ്വഹിക്കണം. നാട്ടുകാരില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് കാര്യ പ്രസക്തമായ വാക്കുകളില്‍ ഒതുക്കി മറുപടി പറയണം.

മരിച്ചു കഴിഞ്ഞാല്‍ ഭൂരിപക്ഷം സമൂഹങ്ങളിലും ദേഹത്തെ മണ്ണില്‍ കുഴിച്ചു മൂടുകയാണ് ചെയ്തു പോരുന്നത്. ചില വിഭാഗം അഗ്നിയില്‍ ദഹിപ്പിക്കും. ചിലര്‍ കടലിലോ മലമുകളിലോ ഉപേക്ഷിക്കും. ചിലര്‍ മെഡിക്കല്‍ കോളേജില്‍ വില്‍ക്കും.എല്ലാ പുഴകളും കടലില്‍ അവസാനിക്കും. അത് പോലെ എല്ലാ ധാതുക്കളും ഒരിക്കല്‍ കടലില്‍ എത്തും. ആ വിശ്വാസം അനുസരിച്ച് ചില ബന്ധുക്കള്‍ ചിതാഭസ്മം കടലില്‍ അലിയിപ്പിച്ചു തൃപ്തി വരുത്തും.

Related Posts