Covid-19 Kerala Raji Shibu

പൃഥ്വിരാജിനൊപ്പം ജോര്‍ദ്ദാനില്‍ നിന്നെത്തിയ സിനിമാപ്രവര്‍ത്തകന്‌ കോവിഡ്

കൊച്ചി: ജോര്‍ദ്ദാനില്‍ നിന്ന് നടന്‍ പൃഥ്വിരാജിനൊപ്പം എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആടുജീവിതം സിനിമാസംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. മെയ് 22 നാണ് ഇദ്ദേഹം ജോര്‍ദ്ദാനില്‍ നിന്ന് മടങ്ങിയെത്തിയത്.

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. അറബിക് അദ്ധ്യാപകനായ ഇദ്ദേഹം ആടുജീവിതം സിനിമാ സംഘത്തിനൊപ്പം ട്രാൻസ്‌ലേറ്ററായാണ് പ്രവർത്തിച്ചത്. മാർച്ച് 17 നാണ് ഇദ്ദേഹം അമ്മാനിലെത്തിയത്. ഈ ദിവസം മുതൽ അമ്മാൻ വിമാനത്താവളം കോവിഡിനെ തുടർന്ന് അടച്ചു. തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ ഇദ്ദേഹം കോവിഡില്ലെന്ന് വ്യക്തമായതോടെ സിനിമാ സംഘത്തോടൊപ്പം ചേരുകയായിരുന്നു.

Related Posts