Covid-19 Kerala Raji Shibu Trivandrum

രോഗവ്യാപനം കൂടുന്നു; ഇനി കോവിഡ്​ സമ്ബര്‍ക്കം പൊലീസ്​ അന്വേഷിക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത് സമ്ബര്‍ക്കവ്യാപനം വഴിയുള്ള രോഗബാധ ​ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ കണ്ടെത്തി മാര്‍ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

ജില്ല പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ക്വാറന്റീന്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്നതും നിയന്ത്രണ രേഖ മറികടക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക എന്നിവയും വര്‍ധിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണത്തിനുള്ള പൂര്‍ണ ചുമതല പൊലീസിന് നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

പോസിറ്റീവ് ആയവരുടെ കോണ്‍ടാക്ടുകള്‍ കണ്ടെത്താനുള്ള നടപടി പൊലീസ് സ്വീകരിക്കും. ഇതിന് എസ്.ഐയുടെ നേതൃത്വത്തിലുള്ള ഒരു ടീം പ്രവര്‍ത്തിക്കും. പോസിറ്റീവ് ആയവരുടെ സമ്ബര്‍ക്ക പട്ടിക നിലവല്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരാണ് തയാറാക്കുന്നത്.

Related Posts