India News

പൗരത്വ ഭേദഗതി നിയമം: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി, പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. എന്നാല്‍ പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണ്‍പൂരില്‍ പൊലീസുകാരന്‍ അടക്കം മൂന്നുപേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. യത്തീംഖാനയില്‍ പൊലീസിന്‍രേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങല്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയായി.

അതേസമയം,​ ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെത്തിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മുസാഫര്‍നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി വഖഫ് ബോര്‍ഡ് അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസ് വെടിവെപ്പിലല്ല പ്രതിഷേധത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Related Posts