Kollam Local News

ആഹാരം കഴിച്ചില്ല; അമ്മയുടെ മര്‍ദനമേറ്റ് നാലു വയസുകാരി മരിച്ചു, അമ്മ കസ്റ്റഡിയില്‍

കൊല്ലം: അമ്മയുടെ മര്‍ദനമേറ്റ് നാലുവയസുകാരി മരിച്ചു. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടിയെ യുവതി മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇന്നു രാവിലെ കമ്പ്കൊണ്ടു തല്ലിയെന്നാണ് അമ്മ പറഞ്ഞത്. എന്നാൽ രണ്ടു ദിവസം പഴക്കമുള്ള മർദനത്തിന്റെ പാടുകളാണു കുട്ടിയുടെ ശരീരത്തിലുള്ളത്.

കുട്ടിയുടെ അമ്മ കഴക്കൂട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ അ​മ്മ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് കുഞ്ഞ് മരിച്ചത്. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛന്‍ ദിപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദിപുവിനെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്.

Related Posts