Home News Archive by category World

World

ഒട്ടാവ: ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങൾക്ക് 72 മണിക്കൂർ താൽകാലിക വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. കനേഡിയൻ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ശിപാർശ പ്രകാരം മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ Continue Reading
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും തോൽവി സമ്മതിക്കാതെ ഡൊണാൾഡ് ട്രംപ്. പെന്‍സില്‍വേനിയ സംസ്ഥാനത്തെ ബൈഡന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. പെന്‍സില്‍വേനിയയിലെ ബൈഡന്‍റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. പെന്‍സില്‍വേനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് Continue Reading
ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ ഏഴ് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,54,252 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു. അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. Continue Reading
“അപകർഷതാബോധത്തിൽ നിന്നാണ് എന്റെ സിനിമകൾ പിറവിയെടുക്കുന്നത്”  കിം കി ഡുക്ക് ഒരിക്കൽ പറഞ്ഞു. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ അധികം സംസാരിക്കാറില്ല. മിക്ക സിനിമകളിലും സംഭാഷണം വളരെ കുറവ്. വാക്കുകളേക്കാൾ മൂർച്ചയുള്ള ദൃശ്യങ്ങളാണ് പകർത്തിവച്ചത്. സിനിമ അക്കാദമികമായി പഠിക്കുകയോ ആരുടെയെങ്കിലും സിനിമാസെറ്റിൽ പണിയെടുക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ “സിനിമാ Continue Reading
സോപ്പിനുമുകളിൽ ചോക്ലേറ്റ് പുരട്ടി ആളുകൾക്ക് നൽകിയ കൊളംബിയൻ യുട്യൂബര്‍ വിവാദത്തിൽ. ലാ റിട്ടോറിക്ക ടിവി എന്ന യൂട്യൂബ് ചാനലിൽ നവംബർ 24ന് പോസ്റ്റ് ചെയ്ത വിഡിയോ ആണ് കടുത്ത വിമർശനങ്ങൾ നേരിടുന്നത്. ഈ പ്രാങ്ക് അതിരുവിട്ടെന്നും യൂട്യൂബറായ ജേയ് ടോമിക്കെതിരെ നടപടി എടുക്കണമെന്നുമാണ് ആവശ്യം. സോപ്പിന് മുകളിൽ ചോക്ലേറ്റ് ഉരുക്കിയൊഴിച്ച് അതിനെ കേക്ക്സിക്കിൾസിന്റെ രൂപത്തിലേക്ക് മാറ്റിയാണ് Continue Reading
വാഷിങ്‌ടൺ: എച്ച്‌1ബി വിസയ്‌ക്ക്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ഏർപ്പെടുത്തിയ  നിയന്ത്രണങ്ങൾ തടഞ്ഞ്‌ യുഎസ്‌ കോടതി. കുടിയേറ്റ നിരോധന നയത്തിന്‌ തുടർച്ചയെന്നോണം അമേരിക്കൻ കമ്പനികൾക്ക്‌ വിദേശത്തുനിന്ന്‌ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിൽ നിയന്ത്രണം വരുത്തിയ രണ്ട്‌ തീരുമാനമാണ്‌ തടഞ്ഞത്‌. എച്ച്‌1ബി വിസയുള്ളവർക്ക്‌ കൂടുതൽ വേതനം നൽകണമെന്നും വിസ ലഭിക്കാൻ പ്രത്യേക യോഗ്യതാ Continue Reading
ലോകത്തിലെ ഏറ്റവും രസമേറിയ വീടുകൾ. നിര്‍മാണം കൊണ്ട് അതിശയിപ്പിയ്ക്കുന്ന നിര്‍മിതിയാണ് മിക്ക വീടുകളുടെയും. ഭൂഗര്‍ഭ വീടുകൾ മുതൽ സമുദ്രത്തിനടിയിലും പാറക്കെട്ടുകൾക്കിടയിലും ഒക്കെ സ്ഥിതി ചെയ്യുന്ന വീടുകളും ഇതിൽ ഉൾപ്പെടും. കണ്ടംപററി ശൈലിയിൽ ഏറ്റവും മനോഹരമായാണ് ആസ്ട്രേലിയയിൽ ഒരു കുഞ്ഞൻ വീട് പാറക്കെട്ടുകൾക്കിടയിൽ തീര്‍ത്തിരിയ്ക്കുന്നത്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള Continue Reading
വാഷിംഗ്ടണ്‍:ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുണൈറ്റഡ് സ്റ്റേറ്റ്സ് – ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 ജൂണിലാണ് ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്. ജപ്പാന്‍ മുതല്‍ Continue Reading
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു. മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും ബുറെവി കരയില്‍ പ്രവേശിക്കുക. തുടര്‍ന്ന്,ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് Continue Reading
തെഹ്‌റാൻ: ഇറാന്റെ ആണവ പദ്ധതിയുടെ നായകനായിരുന്ന മൊഹ്‌സീൻ ഫഖ്‌റിസാദിഹിനെ ഇസ്രയേൽ വധിച്ചത്‌ വിദൂര നിയന്ത്രണ സംവിധാനത്താൽ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഉപയോഗിച്ചാണെന്ന്‌ ഉന്നത ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ. ഫഖ്‌റിസാദിഹിന്റെ കബറടക്ക ചടങ്ങിൽ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സഭയുടെ സെക്രട്ടറി അലി ഷംഖാനിയാണ്‌ പുതിയ കണ്ടെത്തൽ വെളിപ്പെടുത്തിയത്‌. ഇറാനിയൻ വിമതരുടെ പ്രവാസി സംഘമായ മുജാഹിദീൻ ഇ Continue Reading