Home News Archive by category Kerala

Kerala

കൊച്ചി: ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ ഇന്ന് എറണാകുളം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. നടിക്ക് പരാതിയില്ലെന്നതും പരസ്യമായി മാപ്പ് പറഞ്ഞതും മുന്‍ നിര്‍ത്തിയാകും ജാമ്യാപേക്ഷ. നടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടും. പൊലീസ് സ്വമേധയാ ആണ് ആദ്യം കേസെടുത്തിരുന്നത്. വനിതാ കമ്മീഷനും സ്വമേധയാ Continue Reading
തിരുവനന്തപുരം: ഇരുപത്തിയെട്ടു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്. ഈ മാസം 10 നാണു വാദം പൂര്‍ത്തിയായത്. കേസില്‍ കോടതി വിധി Continue Reading
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ ഇന്ന് തുടക്കമാകും. കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്‌ ആദ്യ ദിനത്തിലെ പര്യടനം. കോവിഡ്‌ സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദർശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പിനു‌ Continue Reading
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലത്തില്‍ നിന്ന് വ്യക്തമായത്. അന്ന് കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ കാര്‍ത്തിക്, മണി വാസകം Continue Reading
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങി കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന്മന്ത്രിസഭാ യോഗം ചേര്‍ന്ന് സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന്കേന്ദ്ര Continue Reading
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച ജനപ്രതിനിധികള്‍ ഇന്ന് അധികാരമേല്‍ക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തിന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. കോര്‍പ്പറേഷനുകളില്‍ 11.30നാണ് സത്യപ്രതിജ്ഞ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ Continue Reading
കോട്ടയം: ഇന്ന് നടക്കുന്ന എന്‍സിപിയുടെ പൊതുപരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ തര്‍ക്കം ശക്തമായിരിക്കെയാണ് ഉമ്മൻ ചാണ്ടി പരിപാടിയിൽ പങ്കെടുക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോമസ് ചാണ്ടി അനുസ്മരണ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നത്. പാലാ സീറ്റ് Continue Reading
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന. പഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ Continue Reading
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). ഡിസംബർ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കും. ഡിപ്പാർട്ട്‌മെന്റിൽ നിന്നും അനുമതി ലഭിച്ചതായും ഇഡി വ്യക്തമാക്കി. 25, 26, 27 തീയതികളിൽ കോടതി അവധിയായതിനാലാണ് 24-ാം തീയതി പരിഗണിക്കുന്നത്. ഡിസംബർ 26ന് ശിവശങ്കർ Continue Reading
മലപ്പുറം: കാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറം ജി.എസ്.ടി ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചു. പ്രകടനമായി എത്തിയ 150 ഓളം പ്രവർത്തകർക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. റഊഫ് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്റ് Continue Reading