Home News Archive by category India

India

ന്യൂഡല്‍ഹി: കോവിഡിന്റെ ഏറ്റവും മോശം അവസ്ഥ ഇന്ത്യ മറികടന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. എന്നാല്‍ കോവിഡ് മുന്‍കരുതലുകള്‍ തുടര്‍ന്നും ശക്തമായി പാലിക്കേണ്ടതുണ്ട്. മാസ്‌ക് ധരിക്കല്‍, കൈകള്‍ ശുചിയാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവയില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ജനുവരിയില്‍ ഏത് ആഴ്ചയും വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് Continue Reading
ന്യൂഡൽഹി: കർഷകരുടെ വിളകൾക്ക്​ ലഭിക്കേണ്ട അടിസ്​ഥാന താങ്ങുവില ആരെങ്കിലും എടുത്തുകളയാൻ ശ്രമിച്ചാൽ താൻ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാവും​ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. ഹരിയാനയിലെ നർനോളിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക സമരം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ‘അടിസ്​ഥാന താങ്ങുവില അവിടെയുണ്ടാകും. ആരെങ്കിലും അവ Continue Reading
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ തുടര്‍ച്ചയായി വീണ്ടും മുപ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,337 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 25,709 പേർ രോഗമുക്തരായി. ഇന്ത്യയില്‍ 3,03,639 പേരാണ് നിലവില്‍ രോഗബാധിതരായി ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു കോടി കടന്നിരുന്നു. Continue Reading
ന്യൂ​ഡ​ൽ​ഹി: കേന്ദ്രത്തിന്റെ കർഷക നിയമത്തിനെതിരെ സ​മ​രം കൂടുതൽ ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക​ർ റി​ലേ നി​രാ​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നു മു​ത​ൽ 11 പേ​ർ 24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​മി​രി​ക്കും. ഓ​രോ 24 മ​ണി​ക്കൂ​റും നേ​താ​ക്ക​ൾ മാ​റി സ​മ​രം തു​ട​രും. ഡി​സം​ബ​ർ 23ന്​ ​റി​ലേ നി​രാ​ഹാ​ര​ത്തോ​ട്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ രാ​ജ്യ​ത്തി​ന്​ അ​ന്നം ത​രു​ന്ന ത​ങ്ങ​ൾ​ക്കു വേ​ണ്ടി Continue Reading
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സിഖ്​ ആരാധനാലയമായ ഗുരുദ്വാര രാകബ്​ ഗഞ്ച്​ സന്ദ​ർശിച്ചു. സിഖ്​ ഗുരു തേജ്​ ബഹാദൂറിന്​ ശ്രദ്ധാഞ്​ജലി അർപ്പിക്കാൻ എത്തിയതാണ്​ അദ്ദേഹം. ഡൽഹിയിൽ കർഷക പ്രക്ഷോഭം 25ാം ദിവസത്തിലേക്ക്​ കടക്കുന്നതിനിടെയാണ്​ മോദിയുടെ ഡൽഹിയിലെ ഗുരുദ്വാര സന്ദർശനം. അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി ഗുരുദ്വാര സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട്​ Continue Reading
റെയ്‍സെന്‍, മധ്യപ്രദേശ്: വിവാദ കാര്‍ഷിക ബില്ലുകള്‍ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച കാര്‍ഷിക സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്‍താണ് നരേന്ദ്ര മോദ കാര്‍ഷിക നിയമത്തെക്കുറിച്ച് സംസാരിച്ചത്. കാര്‍ഷിക നിയമം ഇരുട്ടിവെളുത്തപ്പോള്‍ ഉണ്ടായതല്ല. ഈ പരിഷ്‍കരണങ്ങള്‍ക്ക് കഴിഞ്ഞ 20 -30 വര്‍ഷമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ Continue Reading
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് പുറത്തു പോകുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. ഒരു എംഎല്‍എ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സില്‍ഭദ്ര ദത്തയാണ് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ബംഗാളില്‍ എത്താനിരിക്കെയാണ് എംഎല്‍എമാരുടെ അപ്രതീക്ഷിത രാജി. Continue Reading
ന്യൂഡൽഹി: കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് മിസ്സോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് ശ്രീധരന്‍ പിള്ള നല്‍കുന്ന സൂചന. കേരളത്തിലെ ഓര്‍ത്തഡോക്സ് -യാക്കോബായ സഭ തർക്കത്തിലാണ് പ്രധാനമന്ത്രി ഇടപെടുക. വിവിധ പരാതികള്‍ ഉന്നയിച്ച്‌ കേരളത്തിലെ സഭാ Continue Reading
ലക്‌നൗ: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഹത്രാസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യോഗി ആദിത്യനാഥ് സർക്കാരിന്റെ യുപി പോലീസ് പറഞ്ഞതിനെ തള്ളിയാണ് സിബിഐ റിപ്പോർട്ട്. ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ Continue Reading
ന്യൂ ഡല്‍ഹി: പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. കര്‍ഷക പ്രക്ഷോഭത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയം പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കും. മധ്യപ്രദേശിലെ കര്‍ഷകരെ അഭിസംബോധന ചെയ്യാന്‍ ബിജെപി സംഘടിപ്പിച്ച സമ്മേളനത്തില്‍ വെര്‍ച്വലായാകും പ്രധാനമന്ത്രി പങ്കെടുക്കുക. ഉച്ചക്ക് രണ്ടിന് നടക്കുന്ന കര്‍ഷകരുടെ സമ്മേളനത്തെ ആണ് Continue Reading