Home Local News Archive by category Palakkad

Palakkad

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎന്‍എ ഫലത്തില്‍ നിന്ന് വ്യക്തമായത്. അന്ന് കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ കാര്‍ത്തിക്, മണി വാസകം Continue Reading
പാലക്കാട്: ദേശീയ പാതയില്‍ വാളയാര്‍ കഞ്ചിക്കോട് രാസദ്രാവക ലോഡുമായെത്തിയ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ദ്രാവകം ചോര്‍ന്നത് മണിക്കൂറുകളോളം ആശങ്ക ഉയര്‍ത്തി. പുലര്‍ച്ചെ 4.15ന് കഞ്ചിക്കോട് ശിവക്ഷേത്രത്തിന് മുന്‍വശത്തായിരുന്നു അപകടം. ടാങ്കര്‍ ലോറി മറ്റൊരു ചരക്ക് ലോറിയുടെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടാങ്കറിന്റെ ഒരു വശം പൊട്ടി ദ്രാവകം പുറത്തേക്കൊഴുകയായിരുന്നു. ഇത് Continue Reading
പാലക്കാട്: ആന്ധ്രയില്‍ നിന്നെത്തിച്ച 296 കിലോ കഞ്ചാവുമായി നെല്ലൂര്‍ ബട്ടുവരിപ്പാലം ബോറെഡി വെങ്കടേശ്ശരലു റെഡ്ഡി (35), സഹായി സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാര്‍ (27) എന്നിവരെ ഇന്നലെ പുലര്‍ച്ചെ മഞ്ഞക്കുളം പള്ളിക്ക് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ മൂന്നുകോടി വില വരും.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കച്ചവടക്കാര്‍ക്ക് നേരിട്ടെത്തിക്കാന്‍ Continue Reading
പാലക്കാട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നതിനോടനുബന്ധിച്ച്‌ റിസര്‍വേഷന്‍ പുനഃരാരംഭിക്കുകയാണ്. ഡിവിഷന്‍ പരിധിയില്‍ പാലക്കാട് ടൗണ്‍, അങ്ങാടിപ്പുറം, ഷൊര്‍ണൂര്‍, ഫറോക്ക്, പയ്യന്നൂര്‍, മാഹി, കങ്കനാടി തുടങ്ങിയ ഇടങ്ങളിലേക്കാണ് റിസര്‍വേഷന്‍ പുനഃരാംഭിച്ചത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇവയുടെ പ്രവര്‍ത്തനം Continue Reading
ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം പാലക്കാട്: മലബാർ സിമന്റ്‌സിന് മുന്നിൽ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. വാളയാറുള്ള മലബാർ സിമന്റ്‌സിന്റെ ഓഫീസിന് മുന്നിലാണ് ജയശീലൻ ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണയുമായി എത്തിയ ഇദ്ദേഹം Continue Reading
കഞ്ചിക്കോട് സത്രപടിയില്‍ 10 വര്‍ഷമായി പൂട്ടികിടന്നിരുന്ന സോപ്പ് കമ്പനിയില്‍ സൂക്ഷിച്ച ദ്രാവകമാണ് മദ്യമെന്ന പേരില്‍ ശിവനും ധനരാജും ചേര്‍‍ന്ന് കോളനിയിലെത്തിച്ചത് പാലക്കാട്: വാളയാര്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ മദ്യ ദുരന്തത്തിന് കാരണമായ മദ്യം നല്‍കിയയാള്‍ അറസ്റ്റിൽ. ധനരാജ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ധനരാജും മരിച്ച ശിവനും ചേര്‍ന്നാണ് വ്യവസായിക ആവശ്യത്തിനുപയോഗിയ്ക്കുന്ന Continue Reading
പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്ക് വേണ്ടിയുള്ള സമരത്തിലാണ് കുടുംബം. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള  പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇപ്പോഴും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇന്ന് മുതല്‍ ഒരാഴ്ച വീടിന് മുന്നില്‍ കുടുംബം സത്യാഗ്രഹമിരിക്കും. 2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ Continue Reading
പാലക്കാട്: അട്ടപ്പാടി ഷോളയൂരില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും യുവാവും അറസ്റ്റില്‍. തമിഴ്നാട് സ്വദേശി സത്യവേല്‍, പുതൂര്‍ പഞ്ചായത്തിലെ ഇലച്ചിവഴി സ്വദേശി രംഗസ്വാമി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 18നാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍ക്കുട്ടിയുടെ അയല്‍വാസിയായ യുവാവ് സത്യവേല്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് Continue Reading
പാലക്കാട്: നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീയണച്ച ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.Continue Reading
പാലക്കാട്: സംവിധായകന്‍ പി. ഗോപികുമാര്‍(77) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അഷ്ടമംഗല്യം, പിച്ചിപ്പൂ, ഹര്‍ഷബാഷ്പം, മനോരഥം, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു പി. ഗോപികുമാര്‍. സംവിധായകന്‍ പി.ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി. സുകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.Continue Reading