Home Local News Archive by category Kozhikode

Kozhikode

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. കോഴിക്കോട്, കാസർഗോട്ട് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കാസർഗോട്ട് ഉപ്പള സ്വദേശി വിനോദ് കുമാർ (40) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.Continue Reading
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സർവീസ്. എന്നാൽ അന്യ സംസ്ഥാനത്തേക്ക് ഇപ്പോൾ സർവ്വീസ് ഉണ്ടാവില്ല. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സർവീസുകൾ നടത്തുക. കോവിഡ് രോഗികൾ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് Continue Reading
കാസർഗോഡ്: നീലേശ്വരം പീഡനം കേസിലെ പ്രധാന തെളിവ് കണ്ടെത്തി. നീലേശ്വരത്ത് 16 കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് നിർണായക തെളിവ് പോലീസിന് കിട്ടിയത്. ഗർഭഛിദ്രത്തെ തുടർന്നുള്ള ഭ്രൂണാവശിഷ്ടമാണ് കണ്ടെത്തിയത്. കേസിലെ പ്രതിയായ കുട്ടിയുടെ പിതാവാണ് ഭ്രൂണാവശിഷ്ടം വീടിനു സമീപം കുഴിച്ചിട്ടത്. കഴിഞ്ഞ മാസം 22 ന് രാത്രിയാണ് പ്രതിയായ അബൂബക്കർ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കണ്ടെടുത്ത Continue Reading
കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിൻ്റെ മുൻകരുതലായി തുറമുഖം അടച്ചിടാൻ കോഴിക്കോട് കോർപ്പറേഷൻ നിർദ്ദേശം നൽകി. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിടുക. രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ സമ്പർക്കപ്പട്ടികയിൽ ഉണ്ടോ എന്നതും പരിശോധിക്കും. അതീവ ജാഗ്രതയാണ് Continue Reading
കോഴിക്കോട്: കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. പന്നിയങ്കര സ്വദേശി മുഹമ്മദ് കോയയാണ് മരിച്ചത്.70വയസ്സായിരുന്നു. ഇയാളുടെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കോയ നിരീക്ഷണത്തിൽ പോയത്.Continue Reading
കോഴിക്കോട്: അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വടകരയ്ക്കടുത്ത് മൂരാടിലാണ് സംഭവം. ദേശീയപാതക്കരികില്‍ പരേതനായ ആലയാറില്‍ പവിത്രൻ്റെ ഭാര്യ ലളിത (62), മകന്‍ അരുണ്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് കത്തുമായി പോസ്റ്റുമാന്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. Continue Reading
കോഴിക്കോട്: യുവതിയെ വീട്ടിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കാരാടി തീറോത്ത് ഗ്രീഷ്മത്തിൽ സുനിൽകുമാറിൻറെ ഭാര്യ സിന്ധു(42)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിവാരം സ്വദേശിയായ സുനിൽകുമാറും കൂടത്തായി സ്വദേശിനിയായ ഭാര്യ സിന്ധുവും കാരാടിയിൽ വീടെടുത്ത് താമസിച്ചു വരികയാണ്. മക്കൾ: ആദർശ്, ആദിയ.Continue Reading
കോഴിക്കോട്: ബാലുശേരി കിനാലൂരിൽ അഛൻ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയൽ വേണുവിൻ്റെ മകൻ അലൻ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക് തർക്കമുണ്ടായി. ഇത് തടയാൻ ശ്രമിച്ച മകനെ പിടിച്ച് തളളിയപ്പോൾ തല ഭിത്തിയിൽ ഇടിച്ചാണ് മരണം. വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.Continue Reading
കോഴിക്കോട്: മുക്കം മുത്തേരിയിൽ വെച്ച് വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിലായി. കൊണ്ടോട്ടി സ്വദേശി മുജീബാണ്‌ പിടിയിലായത്. മുക്കം നഗരസഭയിലെ മുത്തേരിയിലാണ് രണ്ടാഴ്ചമുമ്പ് 65 വയസ്സുകാരി മോഷണത്തിനും പീഡനത്തിനും ഇരയായത്. മുത്തേരിയിൽ നിന്ന് ഓമശ്ശേരിയിലേക്ക് ഹോട്ടൽ ജോലിക്ക് പോവുന്നതിനിടെ പുലർച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. പ്രതി ഓടിച്ച ഓട്ടോയിൽ കയറിയ വയോധികയെ ബോധം കെടുത്തിയ Continue Reading
കോഴിക്കോട് നാദാപുരം തൂണേരിയിൽ 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലൂടെയാണ് കൊവിഡ് കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ 58 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ കണക്കുകൾ പുറത്ത് വന്നതിന് ശേഷമാണ് 43 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആകെ കേസുകൾ അങ്ങനെ നൂറ് കടന്നിരിക്കുകയാണ്. ഇതിനെ കുറിച്ച് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി Continue Reading