Home Local News Archive by category Alappuzha

Alappuzha

കുമാരപുരം: ആലപ്പുഴ കുമാരപുരത്ത് വയോധികന്‍ സഹോദരി ഭര്‍ത്താവിനെ വെട്ടി കൊന്നു. എരിക്കാവ് മൂന്നു കുളങ്ങരയില്‍ ശ്രീകുമാര പിള്ള ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ക്യാന്‍സര്‍ രോഗിയായ സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ നിരന്തരം ഉപ്രദ്രവിക്കുന്നത് കൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഉണ്ടായ വാക്കേറ്റത്തിനിടയാണ് കൊലപാതകം. Continue Reading
ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55)ചൊവാഴ്ച  രാത്രി മരിച്ചത്. ജൂൺ നാലിനാണ് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ ചികിത്സയ്ക്കിടെ സ്റ്റെന്‍റ് ഹൃദയ വാൽവിൽ തറഞ്ഞു Continue Reading
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ   യദുകൃഷ്ണൻ, അപ്പു എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ ലോറി എതിരെ വന്ന ഇവരുടെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ Continue Reading
ആലപ്പുഴ: ചേര്‍ത്തലയില്‍ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികനെ സഹോദരന്മാര്‍ ഇടിച്ചു കൊന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചേര്‍ത്തല തെക്ക് മറ്റത്തില്‍ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസികളായ സുന്ദരേശ റാവു, സഹോദരന്‍ ശ്രീധര റാവു എന്നിവരെ അര്‍ത്തുങ്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരു കുടുംബങ്ങളും തമ്മില്‍ Continue Reading
ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പ്രമാടം സ്വദേശി വർഗീസ് ജോൺ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മൃതദേഹം കണ്ടത്. നാൽപ്പത്തിരണ്ടുകാരനായ വർഗീസിനെ രണ്ടു ദിവസമായി നാട്ടിൽ നിന്നും കാണാതായിരുന്നതായി പൊലീസ് അറിയിച്ചു. നോർത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അതേസമയം ചേർത്തല ചെങ്ങണ്ടപ്പാലത്തിൽ Continue Reading
ആലപ്പുഴ: വൃദ്ധയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ. ഇരവുകാട് സ്വദേശി ഫിറോസാണ് പിടിയിലായത്. വിദേശത്ത് പോകാൻ പണം ആവശ്യമുണ്ടായിരുന്നതിനാലാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് ഫിറോസ് പോലീസിൽ മൊഴി നൽകി. വൃദ്ധയെ തോക്ക് ചൂണ്ടിയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. എന്നാൽ ഇത് കളിത്തോക്കാണെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി Continue Reading
ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുങ്ങരയിൽ പതിനൊന്ന് വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മ അറസ്റ്റിൽ. ചിറ്റൂർ വീട്ടിൽ അശ്വതിയെ തൃക്കുന്നപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്.  ആത്മഹത്യ പ്രേരണാകുറ്റം,  ജൂവെൈൽ ജസ്റ്റിസ് ആക്ട് എന്നി വകുപ്പുകൾ ചുമത്തിയാണ് അശ്വതിക്ക് മേൽ ചുമത്തിയിരിക്കുന്നത്. അമ്മയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് കുട്ടി ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് അന്വേഷണത്തിൽ Continue Reading
ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. അമ്മയുടെ നിരന്തരമായ പീഡനമാണ് മരണത്തിന് പിന്നിലെന്നാണ് ആരോപണം. വിശദമായ അന്വേഷണം നടത്തിയ ശേഷം ആവശ്യമെങ്കില്‍ അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ഹര്‍ഷയുടെ വീടിനുമുന്നില്‍ റോഡ് ഉപരോധിച്ച ആയിരുന്നു നാട്ടുകാരുടെ Continue Reading
ആലപ്പുഴ: കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ 12 വയസ്സുകാരി തൂങ്ങിമരിച്ചനിലയിൽ. വലിയകുളങ്ങര സ്വദേശി ഹർഷയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഠനത്തെച്ചൊല്ലി അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.  വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ട കുട്ടിയെ ആശുപത്രിയിലെത്തിക്കും മുമ്പ് മരണം സംഭവിച്ചെന്നാണ് Continue Reading
ആലപ്പുഴ: മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച ആള്‍ മരിച്ചു. ചാത്തനാട് സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (55) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മെയ് 28നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.Continue Reading