Home Archive by category Local News

Local News

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 64.5 ലക്ഷത്തിൻ്റെ സ്വര്‍ണവുമായി മൂന്ന് കര്‍ണാടക സ്വദേശികളാണ് കസ്റ്റംസ് പിടിയിലായത്. കര്‍ണാടക ബട്കല്‍ സ്വദേശി മുഹമ്മദ് ഷമ്മാസ്, ഉഡുപ്പി സ്വദേശി മുക്താര്‍ അഹമ്മദ് സിറാജുദ്ദീന്‍, ഷബാസ് അഹമ്മദില്‍ എന്നിവരില്‍ നിന്നും 1322 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് നടത്തിയ Continue Reading
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി (യുഎല്‍സിസി) ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഊരാളുങ്കലിന്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികൾ എടുക്കുന്ന ഏറ്റവും വലിയ കരാർ കമ്പനിയാണ് ഊരാളുങ്കല്‍. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായുള്ള Continue Reading
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 26 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം- കോഴിക്കോട് സൂപ്പര്‍ ഡീലക്‌സ് ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോണ് അപകടം ഉണ്ടായത്. Continue Reading
കണ്ണൂര്‍: കണ്ണൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ദിലീപിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്.പി ജംഷിദിനെയാണ് മാരക മയക്കുമരുന്ന് ശേഖരവുമായി പിടികൂടിയത്. വിപണിയില്‍ ലക്ഷങ്ങള്‍ മൂല്യമുള്ളതും 10 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ Continue Reading
തൃശൂര്‍: തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഗുണ്ടകള്‍ ആക്രമിച്ചു.വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  ജോസഫ് അറക്കലിനെയാണ് ക്രൂരമായി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം ജോസഫിനെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കോണ്‍ഗ്രസ് നേതാവ് തെക്കേത്തല ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.Continue Reading
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിക്കെട്ട് യുവതിയുടെ വയറിനുള്ളിലാക്കി തുന്നിക്കെട്ടിയതായിട്ടാണ് ആരോപണം. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസ്സിലായത്. മണക്കാട് സ്വദേശിനി അല്‍ഫിനയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സെപ്തംബര്‍ നാലാം തിയതിയായിരുന്നു Continue Reading
തിരുവനന്തപുരം:  പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകാൻ എത്തിയ അച്ഛനെയും മകളെയും ഇറക്കി വിടുകയും ചീത്തവിളിക്കുകയും  ചെയ്ത പൊലീസുകാരനെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയ സുദേവനോടാണ് നെയ്യാ‌ർ ഡാം ഗ്രേഡ് എസ്ഐ ഗോപകുമാർ മോശമായി പെരുമാറിയത്. പരാതി നോക്കാൻ മനസില്ലായെന്നും  ഞങ്ങൾ അനാവശ്യം Continue Reading
കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേയ്ക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞു കയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് വാഹനം വരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.Continue Reading
ശംഖുമുഖം കടല്‍ത്തീരത്ത് കാനായി കുഞ്ഞിരാമന്റെ സാഗര കന്യക ശില്‍പത്തിനരികെ ഹെലികോപ്ടര്‍ സ്ഥാപിച്ചത് വന്‍വിവാദത്തിലേക്ക്. ടൂറിസം വകുപ്പ് തന്നെ അപമാനിച്ചെന്ന് കാനായി തുറന്നടിച്ചു. എത്രയുംവേഗം ഹെലികോപ്ടര്‍ അവിടെനിന്ന് മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍കാരണം ശംഖുമുഖം തീരം അടച്ചിട്ടിരുന്ന സമയത്താണ് ടൂറിസം വകുപ്പിന്റെ പരിഷ്കാരം. Continue Reading
ഇരിട്ടി(കണ്ണൂർ): ഓൺലൈൻ വിതരണശൃംഖല മുഖേന ഇടപാടുകാർക്ക് അയച്ച 31 ഫോണുകളും ഒരു ക്യാമറയും ഉൾപ്പെടെ 11 ലക്ഷം രൂപയുടെ ഇലക്ടോണിക്സ് സാധനങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഓൺലൈൻ സാധനങ്ങൾ ഇടപാടുകാർക്ക് എത്തിക്കുന്ന എൻഡക്സ് ട്രാൻസ്പോർട്ട് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയ മാനേജർ പി. നന്തു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. സാധനങ്ങൾ Continue Reading