Crime Kerala Special Investigative Stories

ആന്‍ലിയയുടെ മരണം; ഭര്‍ത്താവ് ജസ്റ്റിന് ജാമ്യമില്ല

തൃശൂര്‍: ആന്‍ലിയയുടെ മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും ഇനിയും തെളിവുകള്‍ ശേഖരിക്കാനും, സാക്ഷികളെ കണ്ട് മൊഴിയെടുക്കാനും ഉള്ളതിനാല്‍ പ്രതി ജസ്റ്റിന് ഇപ്പോള്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദങ്ങള്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

കഴിഞ്ഞ ആഗസ്റ്റ് 27നാണ് അലിയുടെ മൃതദേഹം ആലുവയ്ക്കു സമീപം പെരിയാർ പുഴയിൽ കണ്ടെത്തിയത്. അന്‍ലിയയെ കഴിഞ ഓഗസ്റ്റ്‌ 25ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതാവുകയും മൂന്ന് ദിവസം കഴിഞ്ഞ് വടക്കേക്കര പെരിയാറിലൂടെ അന്‍ലിയയുടെ മൃതദേഹം ഒഴുകിനടക്കുന്നത് കണ്ടെത്തുകയും ചെയ്തിരുന്നു. കോട്ടയില്‍ കോവിലകം അഞ്ചാംപെരുത്തി ഭാഗത്ത് വെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ബാംഗ്ലൂരിലേക്ക് പോകേണ്ട ആന്‍ലിയയുടെ മൃതദേഹം ആലുവയിൽ കണ്ടെത്തിയതോടെയാണ് ഇതൊരു കൊലപാതകമാണെന്ന സംശയം ബന്ധുക്കളിൽ ഉണ്ടായത്. 

അതേസമയം കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈബ്രാഞ്ചിന്റെ നിലപാട്. 

Related Posts