Home 2020 August
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന പ്രതികൾ കൂടി അറസ്റ്റിലായി. സജീവ്, സനൽ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.Continue Reading
ന്യൂഡൽഹി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തിന് അനുവദിച്ചു.ജോസഫ്  പക്ഷത്തിന്റെ അവകാശവാദം കേന്ദ്ര  തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്  പറഞ്ഞു.  കുറേക്കാലമായി ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു. പാല മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ ജോസ് കെ.മാണി വിഭാഗത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക Continue Reading
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. വിധിക്കെതിരെ പുനപരിശോധന, തിരുത്തൽ ഹർജികൾ നൽകും. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കും.Continue Reading
ന്യൂഡൽഹി:ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 2017 മുതല്‍ കേള്‍ക്കുന്ന കേസാണ് ലാവ്‌ലിന്‍. ഉചിതമായ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. പിണറായി വിജയന്‍, കെ. മോഹന ചന്ദ്രന്‍, Continue Reading
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇരട്ടകൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തുന്നതിന് ഉചിതമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി Continue Reading
ന്യൂഡൽഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണിന്  ഒരു രൂപ പിഴ . സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും സുപ്രീം കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യും. മാധ്യമ നിലപാടുകള്‍ കോടതി വിധികളെ സ്വാധീനിക്കാന്‍ പാടില്ല എന്ന് ജസ്ററിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോര്‍ണി Continue Reading
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഡിസംബർ 31 വരെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കേരളം കത്തെഴുതി. മറ്റു സംസ്ഥാനങ്ങളും ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. മൊറട്ടോറിയം നീട്ടേണ്ടതില്ലെന്നാണു റിസർവ് ബാങ്കിന്റെ നിലപാട്. മൊറട്ടോറിയം Continue Reading
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ വെട്ടിക്കൊന്ന സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കുന്ന സൂചന ലഭിച്ചു. കൊല നടന്ന സ്ഥലത്തെ സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ നിലയിലാണ്. റോഡിലേക്കുളള സിസിടിവിയാണ് തിരിച്ചുവച്ചതെന്ന് പൊലീസ് പറയുന്നു. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാന്‍മൂട് കലുങ്കിന്‍മുഖം സ്വദേശി ഹക്ക് Continue Reading
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. ഡിവൈഎഫ്ഐ തേവലകാട്  യൂണിറ്റ് സെക്രട്ടറി മിഥിലാജ് (30), സിപിഐഎം കലിങ്ങിൻമുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദ്(24) എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വെഞ്ഞാറമൂട് തേമ്പാംമൂട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ടുമാസം മുമ്പ് പ്രദേശത്ത് കോൺഗ്രസുമായി സംഘർഷമുണ്ടായിരുന്നു.Continue Reading
ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. 84 വയസ്സായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി Continue Reading