Entertainment Kerala

സിനിമാടിക്കറ്റ് നികുതി വര്‍ധനയില്‍ പരാതിയുമായി സിനിമാക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു .

കൊച്ചി: സിനിമാടിക്കറ്റ് നികുതി വര്‍ധനയില്‍ പരാതിയുമായി സിനിമാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പു നല്‍കി.
സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തത്. പരാതി അടുത്ത മന്ത്രിസഭായോഗത്തിലും ധനമന്ത്രിയുമായും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *