Entertainment Kerala Local News Special Investigative Stories

ഖാദി ബോര്‍ഡിനോട്‌ 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട്‌ മോഹന്‍ലാല്‍

തിരുവനന്തപുരം: ഖാദി ബോര്‍ഡിനോട് 50 കോടിരൂപ നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ്  മാപ്പുപറയണമെന്നും, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹൻലാൽ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്. 

മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും പ്രളയത്തില്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായി. സാമ്ബത്തിക പരാധീനതയില്‍നിന്ന‌് കരകയറാന്‍ പാടുപെടുന്ന തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടന്റെ നടപടിയില്‍ വേദനയുണ്ട‌്. 14 ദിവസത്തിനുള്ളില്‍ 50 കോടി നല്‍കുകയോ പരസ്യമായോ മാധ്യമങ്ങളില്‍ക്കൂടിയോ മാപ്പ‌് പറയുകയോ ചെയ്യണമെന്നാണ‌് നോട്ടീസില്‍ പറയുന്നത‌്.ഒന്നര മാസം മുമ്ബ‌് ലഭിച്ച നോട്ടീസിനോട‌് പ്രതികരിച്ചിട്ടില്ല.50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചത്. തെറ്റ‌് ചെയ്തില്ലെന്ന‌് ഉത്തമബോധ്യം ഉള്ളതിനാല്‍ മാപ്പ‌് പറയില്ലെന്നും ശോഭന ജോര്‍ജ‌് പറഞ്ഞു.  നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹൻലാലിന്റെ നിലപാടെന്നാണ് സൂചന. 

Related Posts